യുവാക്കളുടെ റിയല്‍ ഹീറോ

Wednesday 17 April 2019 11:14 am IST
കുടുംബവാഴ്ചയും പകല്‍ക്കൊള്ളയും കൊണ്ട് നാണക്കേടിന്റെ പാതാളത്തിലേക്ക് ഒരു ഭരണകൂടം തള്ളിവിട്ട ഒരു നാടിനെ ആത്മാഭിമാനത്തിന്റെ കൊടുമുടിയിലേക്ക് കൈ പിടിച്ച് നടത്തുകയായിരുന്നു രാജ്യത്തിന്റെ പ്രധാനമന്ത്രി.

ഴിമതിയുടെ ഭാരം പേറി തലകുനിഞ്ഞു പോയ രാജ്യത്തിന്റെ തലപ്പത്തേക്കാണ് 2014ല്‍  നരേന്ദ്ര മോദി കടന്നു വന്നത്. ഗുജറാത്തിനപ്പുറത്തേക്ക് ഭരണപരിചയമില്ലാത്തവന്‍ എന്നായിരുന്നു കുത്തുവാക്ക്. എന്നാല്‍ കാലം പിന്നെ കണ്ടത് അസാധ്യമെന്ന് ലോകം കരുതിയത് സാധ്യമാക്കിയ യഥാര്‍ത്ഥ നായകനെയാണ് ... ദ റിയല്‍ ഹീറോ നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ ശ്രീകോവില്‍പ്പടിയില്‍ ശിരസ് തൊട്ട് നമിച്ച് ഭരണമേറ്റ മോദിയില്‍ നാടിന്റെ യുവത ആത്മവിശ്വാസം വീണ്ടെടുത്തു.

അഖണ്ഡ ഭാരതത്തിന്റെ അംഗരാജ്യങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു മോദിയുടെ സ്ഥാനാരോഹണം. ഭൂട്ടാനും മ്യാന്‍മറും നേപ്പാളും മോദിയില്‍ പുതിയ നായകനെ കണ്ടു. വെല്ലുവിളിച്ചവരോട് രാജ്യം കരുത്തിന്റെ ഭാഷയില്‍ മറുപടി പറഞ്ഞു. ഉറിയില്‍ കയറിയവര്‍ക്ക് അവര്‍ കയ്യടക്കി വെച്ച മണ്ണില്‍ കയറി തിരിച്ചടി നല്‍കി. പുല്‍വാമയ്ക്ക് ബാലാക്കോട്ടില്‍ മറുപടി നല്‍കി. ബലൂചിസ്ഥാനില്‍ പോലും മോദി മോദി എന്ന് ആര്‍പ്പുവിളികള്‍ മുഴങ്ങി... ധോക്‌ലാമില്‍ നിലയുറപ്പിക്കാനെത്തിയ ചൈനീസ് വ്യാളികള്‍ മാപ്പിരന്ന് മടങ്ങി....

അമേരിക്കയില്‍ ആഫ്രിക്കയില്‍ ആസ്ട്രേലിയയില്‍ ഗള്‍ഫ് നാടുകളില്‍ മോദി തരംഗം അലയടിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി ലോകത്തിന്റെ നായകനായി.....

കുടുംബവാഴ്ചയും പകല്‍ക്കൊള്ളയും കൊണ്ട് നാണക്കേടിന്റെ പാതാളത്തിലേക്ക് ഒരു ഭരണകൂടം തള്ളിവിട്ട ഒരു നാടിനെ ആത്മാഭിമാനത്തിന്റെ കൊടുമുടിയിലേക്ക് കൈ പിടിച്ച് നടത്തുകയായിരുന്നു രാജ്യത്തിന്റെ പ്രധാനമന്ത്രി.

ലോകത്തെവിടെയുമുള്ള ഭാരതീയരോട് മോദി സംവദിച്ചു. ലേബര്‍ ക്യാമ്പുകളില്‍ പോയി അവര്‍ക്ക് ആശ്വാസം പകര്‍ന്നു. ഭീകര ക്യാമ്പുകളില്‍ തടവിലാക്കപ്പെട്ട ഭാരതീയരെ മോചിപ്പിച്ചു. 

ഭാവിഭാരതം ശക്തവും ശോഭനവും എന്ന പ്രതീക്ഷ നല്‍കാന്‍ മോദിക്കായി. അതുകൊണ്ടുതന്നെ യുവതലമുറ മോദിയില്‍ വിശ്വാസം അര്‍പ്പിക്കുന്നു. മോദി അവരെ ചേര്‍ത്തു പിടിക്കുന്നു.  യുവത്വത്തെ മുന്നില്‍ കണ്ട്  നിരവധി പദ്ധതികളും പരിഷ്‌ക്കാരങ്ങളുമാണ് അഞ്ചു വര്‍ഷം കൊണ്ട് നടപ്പിലാക്കിയത്. മുദ്രാ വായ്പയും സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയും യുവാക്കള്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും കരുത്തും നല്‍കുന്ന പദ്ധതികളായിരുന്നു. യുവഭാരതത്തെ സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്തരാക്കുന്നതിന് മോദി സര്‍ക്കാര്‍ നടപ്പാക്കിയ ചില പദ്ധതികള്‍ പരിചയപ്പെടാം....

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന -

12,000 കോടി രൂപ ചെലവഴിച്ച്  ഒരു കോടി യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായുളള  പദ്ധതി. 7986 പരിശീലന കേന്ദ്രങ്ങള്‍  തുറന്നു. ഗുണഭോക്താക്കളില്‍ 50 %  വനിതകള്‍.

ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന -

ഗ്രാമീണ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി.  654 ട്രെയിനിംഗ് സെന്ററുകളിലായി 6,95,283 പേര്‍ക്ക് പരിശീലനം നല്‍കി.3,48,161 പ്ലേസ്‌മെന്റുകള്‍

സ്‌കില്‍ ഡെവലപ്പ്‌മെന്റ് മന്ത്രാലയം

നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനും ദേശീയ നയം. 20 മന്ത്രാലയങ്ങള്‍ക്ക് കീഴിലുളള 50 ലധികം തൊഴില്‍ പരീശീലന പരിപാടികള്‍ ഒരു മന്ത്രാലയത്തിന് കീഴിലാക്കി. 

സ്‌കില്‍ ഇന്ത്യ 

നൈപുണ്യവികസനത്തിനായി നവീനവും സംയോജിതവുമായ പദ്ധതി. 

സങ്കല്‍പ്

 വ്യവസായ മേഖലയിലെ ആവശ്യത്തിനനുസരിച്ച് യുവജനങ്ങള്‍ക്ക് നൈപുണ്യ വികസനം സാധ്യമാക്കാനായി  4,455 കോടി യുടെ പദ്ധതി

പ്രവാസി കൗശല്‍ വികാസ് യോജന

വിദേശത്ത് ജോലിതേടിപ്പോകുന്നവര്‍ക്ക് രാജ്യാന്തര നിലവാരത്തിലുളള നൈപുണ്യവികസന പരിശീലനം നല്‍കുന്നതിനായി രാജ്യമൊട്ടാകെ 50 കേന്ദ്രങ്ങള്‍.

ദീന്‍ധയാല്‍ അന്ത്യോദയ യോജന 

നൈപുണ്യ പരിശീലനത്തിലൂടെ നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ജീവനോപാധിക്കുളള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യം. പരിശീലനം നല്‍കുന്നതിനായി ഒരാള്‍ക്ക് 15,000 രൂപ. വ്യക്തികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം വരെയും 57 ശതമാനം പലിശ സബ്‌സിഡിയില്‍ വായ്പ.  രാജ്യത്തെ 4041 നഗരങ്ങളെ ഉള്‍പ്പെടുത്തി.  

ഉഡാന്‍ 

 ജമ്മു-കാശ്മീരിലെ ഡിഗ്രി/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുളളതും    തൊഴില്‍രഹിതരുമായ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി. നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ്  കോര്‍പ്പറേഷനും കേന്ദ്ര ആഭ്യന്തരവകുപ്പും സ്വകാര്യ കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.  5 വര്‍ഷം കൊണ്ട് 40,000-ത്തോളം യുവജനങ്ങള്‍ക്ക് പരിശീലനം   

പ്രധാനമന്ത്രി യുവ യോജന

7 ലക്ഷം വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വവും വിദ്യാഭ്യാസവും പരിശീലനവും പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച 499.94 കോടിയുടെ പദ്ധതി. 2200 കോളേജുകള്‍, 300 സ്‌കൂളുകള്‍,  500 ഐ.ടി.ഐ. കള്‍, 50 ഇ.ഡി.സികള്‍ എന്നിവ പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുത്തു. അഞ്ചു വര്‍ഷം കൊണ്ട് 30,000 സ്റ്റാര്‍ട്ട്-അപ്പുകള്‍ തുടങ്ങുന്നതിനും അതിലൂടെ പ്രത്യക്ഷവും പരോക്ഷവുമായി 2,60,000 തൊഴിലവസരങ്ങളും ലക്ഷ്യം 

ജെന്‍ഡര്‍ ചാംപ്യന്‍സ്

യുവജനങ്ങള്‍ക്ക് നിയമങ്ങളെക്കുറിച്ചും നിയമപരമായ അവകാശങ്ങളെക്കുറിച്ചുമുളള ബോധവല്‍ക്കരണത്തിനും, നൈപുണ്യവിദ്യാഭ്യാസത്തിനുമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പദ്ധതി. യു.ജി.സി.യുടെ റിപ്പോര്‍ട്ട് പ്രകാരം 150-ഓളം യൂണിവേഴ്‌സിറ്റികളിലും 230 കോളേജുകളിലും ആരംഭിച്ചു.

ദേശീയ കരിയര്‍ സര്‍വീസ്

തൊഴിലന്വേഷകര്‍ക്കും  തൊഴിലുടമകള്‍ക്കും പ്രയോജനകരമായ എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് പോര്‍ട്ടല്‍.  

രാജ്യം മുഴുവന്‍ വ്യാപിച്ചുകിടന്നിരുന്ന 978 എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ ഒരുമിച്ചു ചേര്‍ത്ത് ദേശീയ കരിയര്‍ സേവന പോര്‍ട്ടലിന്റെ ഭാഗമാക്കി.

നാഷണല്‍ യംഗ് ലീഡേഴ്‌സ് പ്രോഗ്രാം

ദേശീയബോധമുളള യുവജനങ്ങളെ സൃഷ്ടിക്കുന്നതിനും അവരില്‍ നേതൃത്വഗുണം വികസിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്നു. 

സ്‌കൂള്‍ ടു സ്‌കില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈദഗ്ദ്ധ്യ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അക്കാദമിക് തുല്യത നല്‍കി.

രാജ്യത്തിനു വേണ്ടി ഒരു വര്‍ഷം 

ഗ്രാമങ്ങളില്‍ താമസിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും അവ പരിഹരിക്കാനുളള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും യുവജനങ്ങളെ ഉള്‍പ്പെടുത്തിയുളള പദ്ധതി.  2029 വയസ്സുളള  യുവജനങ്ങളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.  രണ്ട് മാസത്തെ പരിശീലനത്തിനു ശേഷം ഗ്രാമങ്ങളിലേയ്ക്ക് നിയോഗിക്കും.  ഒരു വര്‍ഷത്തേയ്ക്ക് 30,000 വരെ സ്റ്റൈപന്റ് . 

10000 ഗ്രാമീണ എഞ്ചിനീയര്‍മാര്‍

പട്ടികജാതി, പട്ടിക വര്‍ഗ, ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുളള പത്താം ക്ലാസ്സ് പാസ്സായവരെ അടിസ്ഥാന എഞ്ചിനീയറിംഗ് പരിശീലനം നല്‍കി വിദഗ്ദരാക്കുന്ന പദ്ധതി. എല്ലാവര്‍ക്കും പാര്‍പ്പിടം പദ്ധതിയിലും ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ഇവരുടെ സേവനം ലഭ്യമാക്കും. ജമ്മുകാശ്മീരിലെ തീവ്രവാദമേഖലകളിലെ വനിതകള്‍ക്ക് വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ പരിശീലനം ആരംഭിച്ചു.

ദേശീയ അപ്രന്റീസ്ഷിപ്പ് പ്രോത്സാഹന പദ്ധതി

5 ലക്ഷം യുവജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു. 

ആയിരം കഴിവുറ്റ കായിക വ്യക്തത്വങ്ങള്‍ക്ക് വര്‍ഷം തോറും 6 ലക്ഷം രൂപ സ്റ്റൈപന്റ്    നല്‍കുന്നതിനായി ഒരു പദ്ധതി ആവിഷ്‌കരിച്ചു.

10,000 കോടി രൂപ വകയിരുത്തി ദേശീയ തൊഴില്‍ പരിശീലന പ്രോത്സാഹന പദ്ധതി. അംഗപരിമിതര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനായി ജോബ് പോര്‍ട്ടല്‍. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ.

വിദ്യാഭ്യാസ വായ്പയ്ക്ക് പലിശയിളവിനുളള വാര്‍ഷിക വരുമാനപരിധി നാലരലക്ഷമാക്കി.

ശാസ്ത്രസാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നൂതനാശയങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും പുതിയ സംസ്‌കാരം വളര്‍ത്താനുമുളള പദ്ധതി.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരീക്ഷകളും അന്താരാഷ്ട്ര നിലവാരത്തില്‍  നടത്തുന്നതിന് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി.

യുവജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഇത്രയധികം പദ്ധതികള്‍ രാജ്യത്ത് ഇതിന് മുന്‍പ് മറ്റൊരു സര്‍ക്കാരും നടപ്പാക്കിയിട്ടില്ല. സമര്‍ത്ഥമായ ഭാവി ഭാരതത്തെ കെട്ടിപ്പടുക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രയത്‌നങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.