സിപി‌എം അക്രമം: പ്രതിഷേധവുമായി ശോഭാ സുരേന്ദ്രൻ ഡിവൈഎസ്‌പി ഓഫീസിൽ

Wednesday 17 April 2019 12:35 pm IST

ആറ്റിങ്ങൽ: തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ആക്രമണം നടത്തിയ സിപി‌എം പ്രാദേശിക നേതാവ് സജീബ് ഹാഷിം ഉൾപ്പടെയുള്ള സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ഡിവൈഎസ്‌പി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന പോലീസിന്റെ ഉറപ്പിനെ തുടർന്ന് ഒന്നര മണിക്കൂറിന് ശേഷം സമരം അവസാനിപ്പിച്ചു. അക്രമത്തിനെതിരെ ശോഭാ സുരേന്ദ്രൻ പരാതി നൽകിയെങ്കിലും അത് സ്വീകരിക്കാൻ പോലീസ് തയാറായില്ല. തന്റെ ജീവന് ഭീഷണിയുണ്ടെന്നും തനിക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രൻ പരാതി നൽകിയത്. ശോഭാ സുരേന്ദ്രനെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ പള്ളിക്കലും വർക്കലയിലും വച്ചാണ് സിപി‌എം ഗുണ്ടകൾ ആക്രമിച്ചത്. ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന ബിജെപി പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയും ചെയ്തിരുന്നു. 

അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ ഡി‌വൈ‌എസ്‌പി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. 

 

ശോഭാ സുരേന്ദ്രനെ തടഞ്ഞ സജീവ് ഹാഷിം ഗൾഫിൽ പിടികിട്ടാപ്പുള്ളി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.