‘ഈ വേഷംകെട്ടലൊന്നും കണ്ട് ഭയപ്പെടില്ല‘ - ശോഭാ സുരേന്ദ്രന്റെ മറുപടി വൈറലാവുന്നു

Wednesday 17 April 2019 1:18 pm IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ മണ്ഡലത്തിലെ എൻ‌ഡി‌എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ തന്നെ തടയാനെത്തിയ സിപി‌എം ഗുണ്ടകൾക്ക് നൽകിയ രൂക്ഷമായ മറുപടി നവമാധ്യമങ്ങളില്‍ വൈറലായി. ശോഭാ സുരേന്ദ്രന്റെ പ്രചരണ വാഹനം പള്ളിക്കലിൽ എത്തിയപ്പോൾ പ്രാദേശിക സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ വലിയ ആള്‍ക്കുട്ടം സംഘമായെത്തി മുദ്രാവാക്യം മുഴക്കുകയായിരുന്നു. 

ബിജെപി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ സംരക്ഷിച്ച് പ്രചരണ വാഹനത്തിന് ചുറ്റും നിന്നു. ഇതിനിടയിലായിരുന്നു സിപിഎമ്മിനും, പിണറായി വിജയനും രൂക്ഷമായ മറുപടി നല്‍കി ശോഭാ സുരേന്ദ്രന്റെ പ്രസംഗം. ‘ഞങ്ങളുടെ കൂടെ ആണ്‍കുട്ടികളില്ലാത്തതു കൊണ്ടല്ല; ഈ വേഷം കെട്ടലൊക്കെ കണ്ട് വീട്ടില്‍ പോകുന്നയാളല്ല ശോഭ സുരേന്ദ്രന്‍, അത് നിങ്ങൾ മനസിലാക്കണം കേരളം പിണറായി വിജയനും സിപിഎമ്മിനു സ്ത്രീധനം കിട്ടിയതല്ല. പെര്‍മിഷന്‍ വാങ്ങിയാണ് താനിവിടെ പ്രചരണത്തിനെത്തിയത്. അക്രമം കാണിച്ചാല്‍ പേടിച്ച് തിരിച്ചു പോകുമെന്ന് കരുതിയോ, ഇത് ശോഭാ സുരേന്ദ്രനാണ്. 

ആയുധങ്ങള്‍ കൊടുത്ത് നിങ്ങളുടെ നേതാക്കള്‍ ഇളക്കി വിടുന്നതാണെന്ന് അറിയാം. അത് ഇവിടെ വിലപ്പോവില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു‘.  പോലീസ് സ്റ്റേഷന്റെ മൂക്കിന് മുന്നിലാണ് ഈ സംഭവമെല്ലാം നടന്നത്. അതേസമയം പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും മാറ്റാന്‍ പോലീസ് തയാറായില്ല. പോലീസിന്റെ നിഷ്‌ക്രിയത്വത്തെയും ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചു. കൂവിയാര്‍ത്ത് നിന്ന സിപിഎം അണികള്‍ക്ക് മുന്നില്‍ അവരെ വെല്ലുവിളിച്ച് പത്ത് മിനിറ്റോളം പ്രസംഗിച്ചാണ് ശോഭാ സുരേന്ദ്രൻ സ്ഥലം വിട്ടത്.

  

സിപി‌എം അക്രമം: പ്രതിഷേധവുമായി ശോഭാ സുരേന്ദ്രൻ ഡിവൈഎസ്‌പി ഓഫീസിൽ

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.