പാലക്കാട്: തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആലത്തൂര്‍ കോടതിയില്‍ ഹര്‍ജി നല്കി. ഇതു സംബന്ധിച്ച വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നീതി നിഷേധമുണ്ടായെന്നും തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നെന്നും രമ്യ പറഞ്ഞു.
മറ്റൊരു സ്ത്രീക്കും ഇത്തരം ഒരു അനുഭവം ഉണ്ടാവാതിരിക്കാനാണ് പരാതിയില്‍ ഉറച്ച് നിന്നു കൊണ്ട് മുന്നോട്ട് പോവുന്നതെന്നും രമ്യ വ്യക്തമാക്കി.
പൊന്നാനിയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു രമ്യയ്ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് അസ്ലീല പരാമര്‍ശം നടത്തിയത്. സംഭവം തന്റെ സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് പ്രതികരിച്ച രമ്യ ആലത്തൂര്‍ ഡിവൈഎസ്പിക്ക് ഉള്‍പ്പെടെ പരാതിയും നല്‍കിയിരുന്നു. ശേഷം പൊന്നാനി ഡിവൈഎസ്പിയും സംഘവും ആലത്തൂര്‍ എത്തി രമ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: