തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമല തന്നെ - സെൻ‌കുമാർ

Wednesday 17 April 2019 2:44 pm IST

പത്തനംതിട്ട: തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമലയെ കുറിച്ച് തന്നെയെന്ന് ടിപി സെന്‍കുമാര്‍. ഒരു വിഭാഗങ്ങളോട് എന്തിനാണ് സര്‍ക്കാര്‍ ഇത്ര ധാര്‍ഷ്ട്യം കാണിക്കുന്നതെന്നും ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. കെ.സുരേന്ദ്രന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എട്ട് ലക്ഷം വോട്ട് നേടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പ്രീണന രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കും ഈ തെരഞ്ഞെടുപ്പോടെ ഉണ്ടാകുകയെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു. ശബരിമലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് സാധ്യമായ കാര്യമല്ല. ശബരിമല ചര്‍ച്ച ചെയ്യുക തന്നെ ചെയ്യും. സിപിഎം ശബരിമല വിഷയത്തെ ഭയക്കുന്നു. കര്‍മ്മ സമിതിയുടെ ബോര്‍ഡുകള്‍ നീക്കം ചെയ്ത നടപടിയില്‍ കോടതിയെ സമീപിക്കുമെന്നും ടിപി സെന്‍കുമാര്‍ പത്തനംതിട്ടയില്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് വിവിധ സ്ഥലങ്ങളില്‍ ശബരിമലകര്‍മ്മസമിതി സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തത്. ജില്ലയില്‍ സ്ഥാപിച്ചിരുന്ന ഇരുപത്തിനാല് ഫ്ളക്സ് ബോര്‍ഡുകളില്‍ എട്ട് എണ്ണമാണ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.