ജിയോ വരിക്കാരുടെ എണ്ണത്തില്‍ വിപ്ലവം; 30 കോടി കടന്നു

Wednesday 17 April 2019 2:30 pm IST

മുംബൈ: റിലയന്‍സ് ജിയോ വരിക്കാരുടെ എണ്ണത്തില്‍ 30 കോടി കടന്നു. വിപ്ലവം സൃഷ്ടിച്ച് നേട്ടങ്ങളിലേക്ക് കുതിക്കുന്ന ജിയോ ചുരുങ്ങിയ നിരക്കില്‍ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയത്. എയര്‍ടെല്‍ പോലുള്ള മുന്‍നിര കമ്പനികള്‍ 19 വര്‍ഷം കൊണ്ട് സ്വന്തമാക്കിയ നേട്ടമാണ് ജിയോ വെറും രണ്ടര വര്‍ഷം കൊണ്ട് നേടിയിരുക്കുന്നത്.

2016 സെപ്തംബര്‍ മാസത്തിലാണ് ജിയോ പ്രവര്‍ത്തനമാരംഭിച്ചത്. സേവനം ആരംഭിച്ച് വെറും 170 ദിവസം കൊണ്ട് 10 കോടി ഉപഭോക്താക്കളെ ജിയോ സ്വന്തമാക്കി. ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ കരസ്ഥമാക്കി എന്ന വന്‍ നേട്ടവും ജിയോക്ക് അവകാശപ്പെട്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.