കോട്ടയം: പത്തനംതിട്ടയിൽ വീണാ ജോർജിനെ സിപിഎം സ്ഥാനാർത്ഥിയാക്കിയത് ശബരിമലയെ തകർക്കാനാണെന്ന് പി.സി.ജോർജ് എംഎൽഎ. അമ്പത് വയസ് താഴെയുള്ള വീണ എപിയായി ശബരിമലയിലെത്തിയാൽ പോലീസിന് തടയാനാകുമോയെന്നും പി.സി ജോർജ് ചോദിച്ചു.
കോന്നിക്കാരനായ രാജു എബ്രഹാം ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുള്ളപ്പോൾ വീണയെ പിണറായി സ്ഥാനാർത്ഥിയാക്കിയത് ഈ ലക്ഷ്യം മുൻനിർത്തിയാണ്. എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെമ്മാലമറ്റത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജോർജ്.
മനുഷ്യത്വമില്ലാത്ത എംപിയാണ് ആന്റോ ആന്റണി. പ്രളയമുണ്ടായപ്പോൾ തിരിഞ്ഞുനോക്കിയില്ല. റബ്ബർ കർഷകർക്ക് അനുകൂല നിലപാട് സ്വീകരിച്ച പ്രധാനമന്ത്രിയാണ് മോദി. സുരേന്ദ്രന് നൽകുന്ന വോട്ട് മോദിക്ക് നൽകുന്ന വോട്ടാണ്. അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: