ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം നൂറിലേറേ സ്ത്രീകളെ പീഡിപ്പിച്ച 71 കാരനെതിരെ കേസ് എടുത്തു. ഹാര്‍വേ ജോസഫ് ഫൗണ്ടെയ്ന് എന്നയാള്‍ക്കെതിരെയാണ് പീഡനത്തിന് കുറ്റം ചുമത്തിയിരിക്കുന്നത്. പതിമൂന്ന് കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒന്‍പതാം തീയതിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 1970 മുതല്‍ ഇയാള്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
നിലവില്‍ അമ്ബതു കേസുകളിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാള്‍ പീഡിപ്പിച്ച പതിമൂന്ന്കാരി പരാതി നല്‍കിയതിനെ തുടര്‍ന്ന് നിരവധി സ്ത്രീകള്‍ പരാതിയുമായി രംഗത്ത് വന്നു. ഇനിയും കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്ത് വരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ലൂസിയാന പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: