ന്യൂദല്‍ഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദിനെതിരായ പരാമര്‍ശത്തില്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മാപ്പു പറയണമെന്ന് ബിജെപി. ദളിതനായതുകൊണ്ട് മത്രമാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായത് എന്നായിരുന്നു ഗെഹ്ലോട്ട് പറഞ്ഞത്.
ഗെഹ്ലോട്ടിനെതിരെ നടപടിയെടുക്കണമെന്നും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഗെഹ്ലോട്ടിന്റെ പരാമര്‍ശത്തിലൂടെ കോണ്‍ഗ്രസിന്റെ ദളിത് വിരുദ്ധ മനോഭാവമാണ് പുറത്ത് വന്നതെന്ന് ബിജെപി വക്താവ് ജി.വി.എല്‍. നരസിംഹ റാവു പറഞ്ഞു.
നാന്‍ഡെഡില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ നടത്തിയ പ്രസംഗത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട എളിമയുള്ള ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായത് രാഹുലിന് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. രാഹുലിന്റെ കാഴ്ചപ്പാടില്‍ കുടുംബവാഴ്ച മാത്രമാണ് രാജ്യഭരണം, റാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: