വനവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് മൗനം പാലിച്ച് രാഹുല്‍

Wednesday 17 April 2019 7:34 pm IST
ഗോത്രസമൂഹത്തിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‍കേണ്ടതിനെക്കുറിച്ചോ അവരുടെ ജീവല്‍ പ്രശ്‌നങ്ങളെക്കുറിച്ചോ രാഹുല്‍ ഒരക്ഷരം മിണ്ടിയില്ല. ബന്ദിപ്പൂര്‍-മൈസൂര്‍ രാത്രിയാത്രാ പ്രശ്‌നം പരാമര്‍ശിച്ചെങ്കിലും പരിഹാരത്തെക്കുറിച്ച് രാഹുല്‍ നിശ്ശബ്ദനായി.

കോഴിക്കോട്: അമേഠിയ്ക്ക് പിന്നാലെ മധുരമനോഹര വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ വയനാട്ടില്‍.വയനാട്ടില്‍ ടൂറിസം വികസനവും ആധുനിക ചികിത്സാ സമ്പ്രദായവും കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച രാഹുല്‍ വയനാട്ടിലെ പട്ടികവര്‍ഗ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. 

തിരുവമ്പാടിയിലും വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും സംസാരിച്ച രാഹുല്‍  വയനാടിനെ ലോകോത്തര പദവിയിലെത്തിക്കുമെന്നും ഒബാമക്ക് വരാന്‍ തോന്നിക്കുന്ന ഒരു ദിവസമാണ് തന്റെ സ്വപ്നമെന്നും പറഞ്ഞു. എന്നാല്‍  ഗോത്രസമൂഹത്തിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‍കേണ്ടതിനെക്കുറിച്ചോ അവരുടെ ജീവല്‍ പ്രശ്‌നങ്ങളെക്കുറിച്ചോ രാഹുല്‍ ഒരക്ഷരം മിണ്ടിയില്ല.  ബന്ദിപ്പൂര്‍-മൈസൂര്‍ രാത്രിയാത്രാ പ്രശ്‌നം പരാമര്‍ശിച്ചെങ്കിലും പരിഹാരത്തെക്കുറിച്ച് രാഹുല്‍ നിശ്ശബ്ദനായി. 

അതേ സമയം കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അമേഠിയുടെ അവസ്ഥ പരിതാപകരമാണെന്ന് അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി പറഞ്ഞിരുന്നു.അവിടെ റോഡില്ല, അഴുക്കുചാലാണ്. കുടിക്കാന്‍ വെള്ളമില്ല. വെറും മണ്‍വീടുകള്‍ മാത്രമേയുള്ളൂ. അമേഠിയില്‍ പതിനഞ്ച് വര്‍ഷമായി ഒന്നും ചെയ്യാത്ത രാഹുല്‍ വയനാട്ടില്‍ വന്ന് എന്തു ചെയ്യാനാണെന്നും അവര്‍ ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.