ഇരുമുന്നണികളുടേയും കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്തി രവീശ തന്ത്രി

Wednesday 17 April 2019 8:02 pm IST

പടന്ന: ഇരുമുന്നണികളുടേയും കേന്ദ്രങ്ങളായ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ പര്യടനം നടത്തിയത്. പുഴകളും കടലുകളാല്‍ ചുറ്റപ്പെട്ട പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പ്രചരണം നടന്നത്.

സിപിഎമ്മിന്റ ശക്തി കേന്ദ്രമെന്ന് അവകാശപ്പെടുന്ന മടക്കര, കാടംങ്കോട്, കാരി, ഓരിമുക്ക്, ചെറുവത്തൂര്‍, മാവില കടപ്പുറം, വലിയ പറമ്പ, ഇടയിലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ സ്വീകാര്യതയാണ് സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്ക് ലഭിച്ചത്.

നിശ്ചയിച്ച സമയം വൈകിയാണ് സ്ഥാനാര്‍ത്ഥി സ്വീകരണ കേന്ദ്രങ്ങളില്‍ എത്തുമ്പോഴും അദ്ദേഹത്തെ സ്വീകരിക്കാനും ഹാരാര്‍പ്പണം നടത്താനും പ്രവര്‍ത്തകരും നാട്ടുകാരും കാത്തു നില്‍ക്കുന്ന കാഴ്ചയാണ് നിരവധി കേന്ദ്രങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. 

സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ പ്രതിരോധം തീര്‍ത്ത് സിപിഎമ്മിന്റെ ഗുണ്ടായിസം നടപ്പാക്കുന്ന ചെറുവത്തൂര്‍ നഗരത്തില്‍ ഓട്ടോ തൊഴിലാളികള്‍ ഉള്‍പ്പെടെ രവീശ തന്ത്രിക്ക് ഹസ്തദാനം ചെയ്യാന്‍ മുന്നോട്ട് വരുന്നത് ശുഭ സൂചനയാണ് നല്‍കുന്നത്.കുന്നു വീട്, തെക്കെക്കാട് ബണ്ട്, മൂസഹാജി മുക്ക്, കരപ്പാത്ത്, കാലിക്കടവ്, നടക്കാവ്, എടച്ചാക്കൈ, തെക്കീല്‍, മട്ടമ്മല്‍, ഒളവറ, തങ്കയം, ചെറുകാനം, എടാട്ടുമ്മല്‍, കൊയങ്കര, തൃക്കരിപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം പേക്കടത്ത് സമാപിച്ചു.

ബിജെപി ജില്ലാ ജന സെക്രട്ടറി എ.വേലായുധന്‍, സെക്രട്ടറി എം.ബല്‍രാജ്, സമിതി അംഗം ബി.രവീന്ദ്രന്‍, കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന്‍, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം.ഭാസ്‌കരന്‍, ജന.സെക്രട്ടറിമാരായ വെങ്ങാട്ട് കുഞ്ഞിരാമന്‍, പി.യു.വിജയകുമാര്‍, വൈസ് പ്രസിഡന്റ് എ.കെ.ചന്ദ്രന്‍, സെക്രട്ടറി പി.വി.സുകുമാരന്‍, ഖജാന്‍ജി യു.രാജന്‍, കെ.ശശിധരന്‍, കെ.രാജന്‍, നീലേശ്വരം മുനിസിപ്പല്‍ പ്രസിഡന്റ് എ.രാജീവന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുധാകരന്‍, ഷിബിന്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.