ഇംഗ്ലീഷ് പത്രത്തില്‍ വന്ന വാര്‍ത്തയുമായി ബന്ധമില്ല: എന്‍എസ്എസ്

Wednesday 17 April 2019 8:21 pm IST
എന്‍എസ്എസ് നിലപാടുകള്‍ തെറ്റിദ്ധരിപ്പിക്കത്തവിധം നടത്തിയിട്ടുള്ള പ്രസ്താവനയ്ക്ക് എന്‍എസ്എസ് നേതൃത്വത്തിന് യാതൊരു പങ്കുമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

ചങ്ങനാശ്ശേരി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി സമദൂര നിലപാടാണെന്ന കാര്യത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് എന്‍എസ്എസ്. ശബരിമല വിഷയം സംബന്ധിച്ചുള്ള എന്‍എസ്എസിന്റെ അഭിപ്രായം തുറന്നുപറഞ്ഞിട്ടുള്ളതാണ്. 

എന്നാല്‍ തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഒരു പ്രാദേശിക ഇംഗ്ലീഷ് പത്രം തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. എന്‍എസ്എസ് നിലപാടുകള്‍ തെറ്റിദ്ധരിപ്പിക്കത്തവിധം നടത്തിയിട്ടുള്ള പ്രസ്താവനയ്ക്ക് എന്‍എസ്എസ് നേതൃത്വത്തിന് യാതൊരു പങ്കുമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.