കുഞ്ഞിനെ ആംബുലന്‍സില്‍ എത്തിച്ചത് ന്യൂനപക്ഷ വോട്ട് കിട്ടാനെന്ന് സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Wednesday 17 April 2019 8:37 pm IST

കോട്ടയം: മംഗലാപുരത്തു നിന്ന് സാനിയ, മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെ ആംബുലന്‍സില്‍ കൊണ്ടുവന്നത് ന്യൂനപക്ഷ വോട്ട് കിട്ടാനാണെന്നും മറ്റ് മതവിഭാഗത്തില്‍പ്പെട്ട കുട്ടിയാണെങ്കില്‍ ഇങ്ങനെ കൊണ്ടുവരുമോയെന്ന് സഖാവിന്റെ ചോദ്യം. ഷാജു വിജയന്‍ എന്ന സിപിഎമ്മുകാരനാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

ആംബുലന്‍സ് നാടകം ന്യൂനപക്ഷ വോട്ടിനുള്ള തന്ത്രം മാത്രം. മറ്റ് വിഭാഗത്തിലെ ഒരു കുഞ്ഞായിരുന്നുവെങ്കില്‍ ഇതു ചെയ്യുമായിരുന്നോയെന്ന് ഷാജു വിജയന്‍ ചോദിക്കുന്ന്. 

ജനുവരി ഒന്നിന് ലാല്‍സലാം വനിതാ സഖാക്കളെ എന്നും, ജനുവരി രണ്ടിന് ബിന്ദു, കനകദുര്‍ഗ നിങ്ങളാണ് ധീരവനിതകള്‍, മുഖ്യമന്ത്രിക്ക് ഒരു വലിയ ലാല്‍സലാം എന്നും ഷാജു വിജയന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബികെടിയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരെന്നാണ് പ്രൊഫൈലില്‍ കുറിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.