കൊച്ചി: മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ ശനിയാഴ്ച് മുതല്‍ മെയ് ഒന്നുവരെ നടക്കുന്ന ദേശീയ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള 20 അംഗ കേരള ടീമിനെ കേരളടീമിനെ പ്രഖ്യാപിച്ചു. കാസര്‍കോട് നിന്നുള്ള പ്രതിരോധ താരം ആര്യശ്രീയാണ് ക്യാപ്റ്റന്‍. മറ്റു ടീമംഗങ്ങള്‍: ഗോള്‍കീപ്പര്‍മാര്‍-ആരതി.വി (കോഴിക്കോട്), എസ്.ജിജിന വേണു (കാസര്‍കോട്), കൃഷ്ണ.എസ് (വയനാട്). പ്രതിരോധം: അനാമിക.ഡി, വിസ്മയ രാജ്.പി, തീര്‍ഥ ലക്ഷ്മി പി (കോഴിക്കോട്), സാന്ദ്ര.കെ (കണ്ണൂര്‍), ഭാനുപ്രിയ എം.ബി, ജൈത്ര ബി.ആര് (തിരുവനന്തപുരം). മധ്യനിര: അഞ്ജിത.എം, മാളവിക.പി (കാസര്‍കോട്), നന്ദന് കൃഷ്ണന്, സജിത കെ.എസ് (തിരുവനന്തപുരം), ആര്യ.വി (കോഴിക്കോട്).മുന്നേറ്റം: പ്രിസ്റ്റി സി.എ, മേഘ്ന, ശ്രീലക്ഷ്മി.എ (കോഴിക്കോട്), കൃഷ്ണേന്ദു ഒ.പി, സോണിയ ജോസ് (കണ്ണൂര്‍).
അന്‍വര്‍ സാദത്ത് (മലപ്പുറം) ആണ് ടീമിന്റെ മുഖ്യപരിശീലകന്‍. രേഖ.എസ് ടീം മാനേജറും ജീന സൂസന് ഫിലിപ്പ് ടീം ഫിസിയോയുമായിരിക്കും.
21ന് ആന്ധ്രപ്രദേശിനെതിരെയാണ് ഗ്രൂപ്പ് എച്ചില് ഉള്‍പ്പെട്ട കേരളത്തിന്റെ ആദ്യ മത്സരം. 23ന് പഞ്ചാബിനെയും 25ന് മിസോറമിനെയും കേരളത്തിന്റെ പെണ്‍കുട്ടികള്‍ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: