ന്യൂദല്‍ഹി: ലോകകപ്പ് ടീമിലേക്കുള്ള ഇന്ത്യയുടെ പകരക്കാരെ തെരഞ്ഞെടുത്തു. യുവതാരം ഋഷഭ് പന്ത്, അമ്പാട്ടി റായ്ഡു, ഫാസ്റ്റ് ബൗളര്‍ നവദീപ് സൈനി എന്നിവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
15 അംഗ ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിസര്‍വ് താരങ്ങളുടെ പട്ടികയും പുറത്തിറക്കിയത്.
പ്രധാന താരങ്ങള്‍ പരിക്കിന്റെ പിടിയിലായാല്‍ മാത്രമെ പകരക്കാര്‍ക്ക് അവസരം ലഭിക്കു. യുവതാരം ഋഷഭ് പന്തിനാണ് മുഖ്യപരിഗണന. ബൗളര്‍മാര്‍ക്ക് പകരക്കാരനായാണ് ഫാസ്റ്റ് ബൗളര്‍ നവദീപ് സൈനിയെ തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: