പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന
12,000 കോടി രൂപ ചെലവഴിച്ച് ഒരു കോടി യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായുളള പദ്ധതി. 7986 പരിശീലന കേന്ദ്രങ്ങള്‍ തുറന്നു. ഗുണഭോക്താക്കളില്‍ 50 ശതമാനം യുവതികള്‍.
ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന
ഗ്രാമീണ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്കുന്ന പദ്ധതി. 654 കേന്ദ്രങ്ങളിലായി 6,95,283 പേര്‍ക്ക് പരിശീലനം നല്കി. 3,48,161 പ്ലേസ്മെന്റുകള്‍
സ്കില്‍ ഡെവലപ്പ്മെന്റ് മന്ത്രാലയം
നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനും ദേശീയ നയം. ഇരുപതു മന്ത്രാലയങ്ങള്‍ക്ക് കീഴിലുളള അമ്പതിലധികം തൊഴില്‍ പരീശീലന പരിപാടികള്‍ ഒരു മന്ത്രാലയത്തിന് കീഴിലാക്കി.
സങ്കല്‍പ്പ്
വ്യവസായ മേഖലയിലെ ആവശ്യത്തിനനുസരിച്ച് യുവജനങ്ങള്‍ക്ക് നൈപുണ്യ വികസനം സാധ്യമാക്കാനായി 4,455 കോടി യുടെ പദ്ധതി
പ്രവാസി കൗശല്‍ വികാസ് യോജന
വിദേശത്ത് ജോലിതേടിപ്പോകുന്നവര്‍ക്ക് രാജ്യാന്തര നിലവാരത്തിലുളള നൈപുണ്യവികസന പരിശീലനം നല്‍കുന്നതിനായി രാജ്യമൊട്ടാകെ 50 കേന്ദ്രങ്ങള്‍.
ദീന്‍ദയാല്‍ അന്ത്യോദയ യോജന
നൈപുണ്യ പരിശീലനത്തിലൂടെ നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ജീവനോപാധിക്കുളള അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നത് ലക്ഷ്യം. പരിശീലനം നല്‍കുന്നതിനായി ഒരാള്‍ക്ക് 15,000 രൂപ. വ്യക്തികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം വരെയും 57 ശതമാനം പലിശ സബ്സിഡിയില്‍ വായ്പ. രാജ്യത്തെ 4041 നഗരങ്ങളെ ഉള്‍പ്പെടുത്തി.
ഉഡാന്‍
ജമ്മു-കാശ്മീരിലെ ഡിഗ്രി/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുളളതും തൊഴില്‍രഹിതരുമായ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്കുന്ന പദ്ധതി. നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനും കേന്ദ്ര ആഭ്യന്തരവകുപ്പും സ്വകാര്യ കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ചു വര്‍ഷം കൊണ്ട് നാല്‍പ്പതിനായിരത്തോളം യുവജനങ്ങള്‍ക്ക് പരിശീലനം
പ്രധാനമന്ത്രി യുവ യോജന
ഏഴു ലക്ഷം വിദ്യാര്‍ഥികളില്‍ സംരംഭകത്വവും വിദ്യാഭ്യാസവും പരിശീലനവും പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച 499.94 കോടി രൂപയുടെ പദ്ധതി. അഞ്ചു വര്‍ഷം കൊണ്ട് 30,000 സ്റ്റാര്‍ട്ട്-അപ്പുകള്‍ തുടങ്ങുന്നതിനും അതിലൂടെ പ്രത്യക്ഷവും പരോക്ഷവുമായി 2,60,000 തൊഴിലവസരങ്ങളും ലക്ഷ്യം.
ദേശീയ കരിയര്‍ സര്‍വീസ്
തൊഴിലന്വേഷകര്‍ക്കും തൊഴിലുടമകള്‍ക്കും പ്രയോജനകരമായ എംപ്ളോയ്മെന്റ് എക്സേഞ്ച് പോര്‍ട്ടല്‍. രാജ്യത്താകെവ്യാപിച്ചുകിടന്നിരുന്ന 978 എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ ഒരുമിച്ചു ചേര്‍ത്ത് ദേശീയ കരിയര്‍ സേവന പോര്‍ട്ടലിന്റെ ഭാഗമാക്കി.
നാഷണല്‍ യങ് ലീഡേഴ്സ് പ്രോഗ്രാം
ദേശീയബോധമുളള യുവജനങ്ങളെ സൃഷ്ടിക്കുന്നതിനും അവരില്‍ നേതൃത്വഗുണം വികസിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്നു.
രാജ്യത്തിനു വേïി ഒരു വര്‍ഷം
ഗ്രാമങ്ങളില്‍ താമസിക്കുന്നവരുടെ പ്രശ്നങ്ങള്‍ പഠിക്കാനും അവ പരിഹരിക്കാനുളള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും യുവജനങ്ങളെ ഉള്‍പ്പെടുത്തിയുളള പദ്ധതി. 20-29 വയസ്സുളള യുവജനങ്ങളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. രണ്ട് മാസത്തെ പരിശീലനത്തിനു ശേഷം ഗ്രാമങ്ങളിലേക്ക് നിയോഗിക്കും. ഒരു വര്‍ഷത്തേയ്ക്ക് 30,000 വരെ സ്റ്റൈപന്റ് .
10000 ഗ്രാമീണ എഞ്ചിനീയര്‍മാര്‍
പട്ടികജാതി, പട്ടിക വര്‍ഗ, ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുളള പത്താം ക്ലാസ്സ് പാസ്സായവരെ അടിസ്ഥാന എഞ്ചിനീയറിങ് പരിശീലനം നല്കി വിദഗ്ധരാക്കുന്ന പദ്ധതി. എല്ലാവര്ക്കും പാര്‍പ്പിടം പദ്ധതിയിലും ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ഇവരുടെ സേവനം ലഭ്യമാക്കും.
ജമ്മു കശ്മീരിലെ ഭീകരവാദമേഖലകളിലെ വനിതകള്‍ക്ക് വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ പരിശീലനം ആരംഭിച്ചു. ദേശീയ അപ്രന്റീസ്ഷിപ്പ് പ്രോത്സാഹന പദ്ധതിയിലൂടെ അഞ്ചു ലക്ഷം യുവജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു. കഴിവുറ്റ ആയിരം കായിക വ്യക്തിത്വങ്ങള്‍ക്ക് വര്‍ഷം തോറും ആറു ലക്ഷം രൂപ സ്റ്റൈപന്റ് നല്‍കുന്നതിനായി ഒരു പദ്ധതി ആവിഷ്കരിച്ചു. 10,000 കോടി രൂപ വകയിരുത്തി ദേശീയ തൊഴില്‍ പരിശീലന പ്രോത്സാഹന പദ്ധതി നടപ്പാക്കി. വിദ്യാഭ്യാസ വായ്പയ്ക്ക് പലിശയിളവിനുളള വാര്‍ഷിക വരുമാനപരിധി നാലരലക്ഷമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: