കോടിയേരിയ്ക്ക് മറുപടി; തന്നെ പറഞ്ഞപോലെ കര്‍ദിനാള്‍മാരെ കുറിച്ച് പറയാന്‍ കഴിയുമോ

Wednesday 17 April 2019 10:15 pm IST
' തന്നെ പറ്റി പറഞ്ഞതുപോലെ ഏതെങ്കിലും കര്‍ദിനാള്‍മാരെ കുറിച്ച് പറയാന്‍ കോടിയേരിയ്ക്ക് കഴിയുമോ എന്ന് ചോദിച്ച സ്വാമി താന്‍ സന്യാസിയല്ലെന്ന് കോടിയേരി പറഞ്ഞത് ഏത് മാനദണ്ഡത്തിലാണെന്നും ചോദിച്ചു.ഹിന്ദു അവഹേളിക്കപ്പെട്ടപ്പോള്‍ സ്വാഭാവികമായും സംഭവിച്ചതാണ് ശബരിമല പ്രക്ഷോഭം.

തിരുവനന്തപുരം : ആചാരങ്ങള്‍ക്കും,വിശ്വാസങ്ങള്‍ക്കുമൊപ്പം നിന്നതിന്റെ പേരില്‍ തന്നെ ആക്ഷേപിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ചിദാനന്ദപുരികള്‍.

' തന്നെ പറ്റി പറഞ്ഞതുപോലെ ഏതെങ്കിലും കര്‍ദിനാള്‍മാരെ കുറിച്ച് പറയാന്‍ കോടിയേരിയ്ക്ക് കഴിയുമോ എന്ന് ചോദിച്ച സ്വാമി താന്‍ സന്യാസിയല്ലെന്ന് കോടിയേരി പറഞ്ഞത് ഏത് മാനദണ്ഡത്തിലാണെന്നും ചോദിച്ചു.ഹിന്ദു അവഹേളിക്കപ്പെട്ടപ്പോള്‍ സ്വാഭാവികമായും സംഭവിച്ചതാണ് ശബരിമല പ്രക്ഷോഭം.

രാഷ്ട്രീയം പറയാനും,ചര്‍ച്ച ചെയ്യാനുമുള്ള അവകാശം തനിക്കുണ്ട്.ആചാരങ്ങളെ ചവിട്ടിമെതിച്ചപ്പോഴാണ് താന്‍ സംസാരിച്ചത്.ആചാരസംരക്ഷണത്തിനായി നിലകൊണ്ടവര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.