തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്തെത്തും.
കഴിഞ്ഞ 12ന് മോദി കോഴിക്കോട്ടെത്തി എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തിരുന്നു. ഇന്ന് വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുപരിപാടി ആരംഭിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥികളായ കുമ്മനം രാജശേഖരന്, ശോഭാ സുരേന്ദ്രന്, നേതാക്കളായ അഡ്വ. പി.എസ.് ശ്രീധരന്‍പിള്ള, പി.കെ. ക്യഷ്ണദാസ്, എം.ടി. രമേശ്, പി.സി. തോമസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്തെത്തുന്ന മോദി രാത്രി തിരിച്ചു പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: