കോണ്‍ഗ്രസ്സില്‍ പ്രാധാന്യം നല്‍കുന്നത് ഗുണ്ടകള്‍ക്ക് : പ്രിയങ്ക ചതുര്‍വേദി

Thursday 18 April 2019 11:24 am IST

ന്യൂദല്‍ഹി : കോണ്‍ഗ്രസ്സിനുവേണ്ടി രക്തവും വിയര്‍പ്പുമൊഴുക്കുന്നവരേക്കാള്‍ പാര്‍ട്ടി പ്രാധാന്യം നല്‍കുന്നത് ഗുണ്ടകള്‍ക്കാണെന്ന് കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി. പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ വിഭാഗം കണ്‍വീനര്‍ പ്രിയങ്ക ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പ്രിയങ്കയുടെ ഈ പ്രസ്താവന ദേശീയ നേതൃത്വത്തെ പരുങ്ങലിലാക്കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം പ്രിയങ്കയോടെ അപമര്യാദയായി പെരുമാറിയവര്‍ക്കെതിരെ എടുത്ത നടപടി കോണ്‍ഗ്രസ് റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു ഈ തുറന്ന് പറച്ചില്‍.

പാര്‍ട്ടിക്ക് വേണ്ടി നിരവധി വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിട്ട് തനിക്കെതിരെ ഭീഷണി മുഴക്കിയവരെ സംരക്ഷിക്കുകയാണ് പാര്‍ട്ടി ചെയ്യുന്നതെന്നും അവര്‍ അറിയിച്ചു. മഥുരയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പ്രിയങ്കയ്ക്ക് പ്രവര്‍ത്തകരില്‍ നിന്ന് അപമാനം നേരിടേണ്ടി വന്നത്. 

ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയതെങ്കിലും കഴിഞ്ഞ തിങ്കളാഴ്ച്ച ഇത് പിന്‍വലിക്കുന്നതായി പാര്‍ട്ടി നേതൃത്വം പത്രപ്രസ്താവനയിലൂടെ അറിയിച്ചു. ഇതിനെതിരെയാണ് പ്രിയങ്ക പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.