ഒസ്മാനാബാദ്: മഹാരാഷ്ട്ര ഒസ്മാനിയയില്‍ വോട്ട് ചെയ്യുന്നതിന്റെ ലൈവ് വീഡോയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത എന്‍സിപി വിദ്യാര്‍ത്ഥി നേതാവ് പിടിയിലായി. പ്രണവ് പാട്ടീല്‍ എന്ന എന്‍സിപി വിദ്യാര്‍ത്ഥി നേതാവാണ് പിടിയിലായത്.
പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദേശമുണ്ട്. ഇത് വകവെയ്ക്കാതെയാണ് പ്രണവ് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: