ന്യൂദല്‍ഹി: മടങ്ങി വരാന്‍ സാധിക്കില്ലാത്തതിനാല്‍ ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് പറഞ്ഞ പ്രവാസിയായ ഇന്ത്യക്കാരന് സഹായഹസ്തവുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.
സൗദിയില്‍നിന്ന് ഇന്ത്യയിലേക്കു മടങ്ങാന്‍ കഴിയാതെ വലയുന്ന അലി എന്നയാളാണ് സുഷമയോട് ട്വിറ്ററിലൂടെ സഹായം അഭ്യര്‍ത്ഥിച്ചത്. ”എന്നെ സഹായിക്കാന്‍ താങ്കള്‍ക്കു കഴിയുമോ, അതോ ഞാന്‍ ജീവനൊടുക്കണോ? കഴിഞ്ഞ 12 മാസമായി ഞാന്‍ എംബസിയുടെ സഹായം അഭ്യര്‍ഥിക്കുകയാണ്. എന്നെ ഇന്ത്യയിലേക്ക് അയച്ചാല്‍ അതു വലിയ സഹായകമാകും. എനിക്ക് നാല് മക്കളുണ്ട്” ഇങ്ങനെയാണ് അലി ട്വീറ്റ് ചെയ്തത്.
ഇതു ശ്രദ്ധയില്‍പെട്ട സുഷമാ സ്വരാജ് ഉടന്‍ തന്നെ മറുപടി നല്കി. ഒപ്പം ഞങ്ങളുണ്ട്, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത്’ എംബസി താങ്കള്‍ക്ക് എല്ലാവിധ സഹായവും ചെയ്തുതരും’ – സുഷമ ട്വിറ്ററില്‍ കുറിച്ചു. കൂടാതെ റിയാദിലെ ഇന്ത്യന്‍ എംബസിയോട് അലിയുടെ പരാതിയില്‍ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനും സുഷമാ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: