പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ പെറു മുന്‍ പ്രസിഡന്റ് സ്വയം വെടിവെച്ച് മരിച്ചു

Thursday 18 April 2019 3:59 pm IST

ലിമ (പെറു) : അഴിമതി നടത്തിയതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കന്നതിനെ തുടര്‍ന്ന് പെറു മുന്‍ പ്രസിഡന്റ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. അലന്‍ ഗാര്‍ഷ്യ(69)യാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഗാര്‍ഷ്യയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ലാറ്റിനമേരിക്കന്‍ അഴിമതിക്കേസില്‍ ഗാര്‍ഷ്യയ്ക്ക് പങ്കാൡത്തമുള്ളതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യാനായി ലിമയിലെ വീട്ടില്‍ പുലര്‍ച്ചെ പോലീസെത്തിയപ്പോള്‍ തനിക്കൊന്ന് ഫോണ്‍ വിളിക്കണമെന്നാവശ്യപ്പെട്ട് മുറിക്കുള്ളിലേക്ക് കയറി വെടിയുതിര്‍ക്കുകയായിരുന്നു. പുറത്ത് നിന്നിരുന്ന പോലീസുകാര്‍ ശബ്ദം കേട്ട് അപ്പോള്‍ത്തന്നെ മുറി കുത്തി തുറന്ന് ഗാര്‍ഷ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.