രാഹുലിനെതിരെ മാവോയിസ്റ്റ് കത്ത്

Thursday 18 April 2019 4:19 pm IST

സുല്‍ത്താന്‍ ബത്തേരി : വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെതിരെ മാവോയിറ്റ് കത്ത്. നാടുകാണി ദളം ഏരിയാ കമ്മിറ്റി വക്താവ് അജിതയുടെ പേരില്‍ വയനാട് പ്രസ്‌ക്ലബ്ബിലാണ് മാവോയിസ്റ്റ്കാര്‍ കത്തയച്ചത്. രാഹുല്‍ഗാന്ധി സ്ഥാനാര്‍ത്ഥി ആകുന്നത് വയനാട് രക്ഷപ്പെടുമെന്ന പ്രചാരണം തെറ്റാണെന്നും കത്തില്‍ പറയുന്നുണ്ട്.

രാഹുലും, മോദിയും, യെച്ചൂരിയും രാജ്യത്തെ നശിപ്പിക്കുന്ന നിലപാടുകളാണ് എടുക്കുന്നത്. കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരം ഉണ്ടാക്കാത്ത മുന്ന് മുന്നണികളും കര്‍ഷകരെ വഞ്ചിക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് വയനാട്ടിലെ ജനങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ വയനാട് പ്രസ്‌ക്ലബ്ബിലേക്ക് ഇതിന് മുമ്പ് കത്തയയ്ക്കുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.