വോട്ട് ചെയ്യാനെത്തിയ സ്ഥാനാര്‍ത്ഥിയെ തടഞ്ഞതായി റിപ്പോര്‍ട്ട്

Thursday 18 April 2019 5:52 pm IST

കൊല്‍ക്കത്ത :  രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിലെ സ്ഥാനാര്‍ത്ഥി പോളിങ് സ്‌റ്റേഷനിലേക്ക് പോകവേ അജ്ഞാതസംഘം തടഞ്ഞതായി പരാതി. റായ്ഗഞ്ജ് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് സലിമിനെ പശ്ചിമബംഗാള്‍ ഇസ്ലാംപൂരിലെ സ്ഥാനാര്‍ത്ഥി സലിം വ്യാഴാഴ്ച സ്വന്തം കാറില്‍ വോട്ട് ചെയ്യാന്‍ പോകുന്നതിനിടെ അജ്ഞാത സംഘം തടയുകയായിരുന്നു. 

അജ്ഞാത സംഘം കാറിന് നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് തനിക്ക് പരിക്കേറ്റില്ലെന്ന് അക്രമികള്‍ തിരിച്ചറിഞ്ഞതോടെ കാറ് തകര്‍ക്കാന്‍ ശ്രമിച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസ്സാണ് ഇതിന് പിന്നിലെന്നും സലിം ആരോപിച്ചു. 

അതേസമയം റായ്ഗഞ്ജിലെ ബിജെപി സ്ഥാനാര്‍ത്ഥി ദെബാശ്രീ ചൗധരിക്കു നേരേയും ആക്രമണം ഉണ്ടായതായി ആരോപണം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ ഈ മണ്ഡലത്തിലെ വോട്ടര്‍മാരേയും ദേശീയപാതയ്ക്ക് സമീപം തടഞ്ഞുവെച്ചതായി ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.