പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയില്‍ സുരക്ഷാ വീഴ്ച്ച; സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നു

Thursday 18 April 2019 7:16 pm IST

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ സുരക്ഷാ വീഴ്ച്ച. പ്രധാനമന്ത്രി എത്താന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സംഭവം. കൊല്ലം എ ആര്‍ ക്യാമ്പിലെ പോലീസുകാരന്റെ തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസുകാരനെ സ്ഥലത്ത് നിന്ന് മാറ്റി. എന്‍ഡിഎയുടെ റാലിയില്‍ പങ്കെടുക്കാനാണ് മോദി ഇന്ന് കേരളത്തിലെത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.