തൃശൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണിത്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിലയിരുത്തി.
തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ് തനിക്കെതിരേ വനിതാ കമ്മീഷന് വിവേചനം കാണിച്ചുവെന്ന് രമ്യ തുറന്നടിച്ചത്. എ.വിജയരാഘവന്റെ അപകീര്‍ത്തി പ്രസ്താവനയ്ക്കെതിരേ പരാതി നല്‍കിയിരുന്നു. എന്നിട്ടും വനിതാ കമ്മീഷന് ഒന്നും ചെയ്തില്ലെന്നും വിളിച്ചുപോലും ചോദിച്ചില്ലെന്നും രമ്യാ ഹരിദാസ് പരാതിപ്പെട്ടിരുന്നു.
കെ.സുധാകരന് എതിര് സ്ഥാനാര്‍ഥിയായ വനിതയ്ക്കെതിരേ അപകീര്‍ത്തികരമായ വീഡിയോ പുറത്തിറക്കിയെന്ന് ആരോപിച്ച് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന് കേസെടുത്തു. രാഷ്ട്രീയം നോക്കിയാണ് വനിതാ കമ്മീഷന്റെ ഇടപെടലുകള്‍ ഉണ്ടാകുന്നത്. താന്‍ നല്കിയ പരാതിയിലും സമാന രീതിയില്‍ ചെയ്യാമെന്നിരിക്കേ കമ്മീഷന് ഒന്നും ചെയ്തില്ലെന്നും രമ്യ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: