തെരഞ്ഞെടുപ്പ് അവേശം വാനോളം ഉയര്‍ത്തി പ്രധാനമന്ത്രി തിരുവനന്തപുരത്ത്

Thursday 18 April 2019 8:16 pm IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി  തിരുവനന്തപുരത്തെത്തി. കഴിഞ്ഞ 12ന് മോദി കോഴിക്കോട്ടെത്തി എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ആവേശം വാനോളം ഉയര്‍ത്താന്‍ മോദി വീണ്ടുമെത്തിയിരിക്കുന്നത്. വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുപരിപാടി ആരംഭിച്ചു. അല്‍പ്പസമയത്തിനുള്ളില്‍ പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. 

തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥികളായ കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍, നേതാക്കളായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. ക്യഷ്ണദാസ്, എം.ടി. രമേശ്, പി.സി. തോമസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്തെത്തുന്ന മോദി രാത്രി തിരിച്ചു പോകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.