ഇസ്ലാമാബാദ്: ക്രിക്കറ്റ് ലോകകപ്പിനുള്ള പതിനഞ്ചംഗ പാകിസ്ഥാന് ടീമിനെ പ്രഖ്യാപിച്ചു. സര്‍ഫറാസ് അഹമ്മദ് നയിക്കുന്ന ടീമില്‍ കൗമാര താരം മുഹമ്മദ് ഹസ്നയ്നും യുവ പേസ് ബൗളര്‍ ഷഹീന് അഫ്രിഡിയും സ്ഥാനം പിടിച്ചു. അതേസമയം പേസ് ബൗളര്‍ മുഹമ്മദ് ആമിറിന് ടീമില്‍ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞില്ല.
വെസ്റ്റ് ഇന്‍ഡീസിനെതിരെ മെയ് 31നാണ് ലോകകപ്പില്‍ പാകിസ്ഥാന്റെ ആദ്യ മത്സരം.
പാകിസ്ഥാന് ടീം: സര്‍ഫറാസ് അഹമ്മദ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്, ഇമാം ഉള് ഹഖ്, ബാബര്‍ അസം, ഷദബ് ഖാന്, ഷോയബ് മാലിക്, ഫഹീം അഷറഫ്, ഷഹീന് അഫ്രിഡി, ഹസ്സന് അലി, ആബിദ് അലി, മുഹമ്മദ് ഹഫീസ്, ഇമാദ് വാസിം, ജുനൈദ് ഖാന്, മുഹമ്മദ്, ഹസ്നയിന്‍, ഹാരിസ് സൊഹൈല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: