തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തെരഞ്ഞെടുപ്പ്് ബിജെപി പ്രചരണ യോഗത്തില്‍ പന്തളം രാജ കുടുംബാംഗങ്ങളും പങ്കെടുത്തു.
പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാരവര്‍മ്മ ,ജനറല്‍ സെക്രട്ടറി പി എന്‍ നാരായണ വര്‍മ്മ എന്നിവര്‍ക്കു പുറമെ കൊട്ടാരത്തിനുവേണ്ടി സുപ്രീം കോടതിയില്‍ കേസ് വാദിച്ച അഡ്വ സായി ദീപകും സമ്മേളനത്തിലെത്തി.
ശബലിമല വിഷയത്തില്‍ പന്തളം കൊട്ടാരത്തിന്റേയും എന്‍ എസ് എസിന്റേയും പേരില്‍ വ്യാജ വാര്‍ത്തകള്‍ വരുന്നതിനിടയില്‍ രാജകുടുംബാംഗങ്ങള്‍ പരസ്യമായി സമ്മേളനത്തിനെത്തിയത് ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: