ഫേസ്ബുക്ക് പോസ്റ്റ്: തലയൂരാന്‍ എസ്എഫ്‌ഐ ശ്രമം

Friday 19 April 2019 1:04 am IST

കോട്ടയം: ശബരിമലയേയും പതിനെട്ടാംപടിയേയും അവഹേളിച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ നിന്ന് തലയൂരാന്‍ എസ്എഫ്‌ഐ ശ്രമം. എസ്എഫ്‌ഐ വാഴൂര്‍ ഏരിയ കമ്മിറ്റി അംഗം വിഷ്ണു ജയകുമാറിന്റെ പോസ്റ്റിനെക്കുറിച്ച് വിശ്വാസികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന്  ഇന്നലെ വാര്‍ത്താസമ്മേളനം നടത്തി എസ്എഫ്‌ഐ നേതൃത്വം വിശദീകരണവുമായി രംഗത്ത് വന്നു. 

തന്റെ പേരില്‍ നിര്‍മിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ടാണെന്നാണ് വിഷ്ണുവിന്റെ അവകാശവാദം.  വിഷ്ണു ജയകുമാര്‍ ഗണപതിചിറ എന്ന പേരിലാണ് പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തത്. ഈ അക്കൗണ്ട് വ്യാജമെന്നാണ് ഇയാള്‍ പറയുന്നത്. അതേസമയം, തന്റെ യഥാര്‍ഥ അക്കൗണ്ടും ഇതേ പേരില്‍ തന്നെയാണെന്നും ഇയാള്‍ വാര്‍ത്താ സമ്മേളനത്തില്‍ സമ്മതിച്ചു. വീണാ ജോര്‍ജിനെ പതിനെട്ടാംപടി കയറ്റുമെന്നും നടയില്‍ നിര്‍ത്തി സെല്‍ഫി എടുത്ത് അയച്ച് തരുമെന്നതടക്കമുള്ള പരാമര്‍ശങ്ങളായിരുന്നു പോസ്റ്റില്‍. ഇത് വിവാദമായതിനെത്തുടര്‍ന്ന് പോസ്റ്റ് ഇയാള്‍ നീക്കം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സിപിഎം ഇടപെട്ട് എസ്എഫ്‌ഐ നേതൃത്വത്തെ കൊണ്ട് വിശദീകരണം ഇറക്കിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.