ശബരിമല: ഭക്തജനത്തിരക്കില്ലെങ്കിലും വലിയ നടപ്പന്തലിലെ ബാരിക്കേഡ് മാറ്റാതെ പോലീസ്. വലിയ നടപ്പന്തലിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് പോലീസ് ബാരിക്കേഡ് വച്ച് വഴി തടഞ്ഞത്.
ട്രാക്ടറിന് പോകാനുള്ള ചെറിയ വഴി മാത്രമാണ് ഭക്തര്‍ക്ക് കടന്നുപോകാനുള്ളത്. തീര്‍ഥാടകരുടെ തിരക്കൊഴിഞ്ഞിട്ടും ബാരിക്കേഡ് മാറ്റാന്‍ പോലീസ് തയാറായിട്ടില്ല. ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് ഇപ്പോഴും പോലീസ് സ്വീകരിക്കുന്നത്. മാത്രമല്ല പതിനെട്ടാംപടിക്ക് താഴെയും പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങള്‍ തുടരുന്നു. തെരഞ്ഞെടുപ്പ് കാരണമാണ് പോലീസും സര്‍ക്കാരും അയഞ്ഞത്. അടുത്ത മാസപൂജയ്ക്ക് പിണറായി സര്‍ക്കാര്‍ യുവതികളെ പ്രവേശിപ്പിക്കുമെന്ന ആശങ്കയിലാണ് ഭക്തരും അയ്യപ്പവിശ്വാസികളും. ശബരിമലയില്‍ പോലീസിന്റെ ധാര്‍ഷ്ട്യമാണ് ഭക്തര്‍ക്ക് നേരെ നടക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് ഇപ്പോള്‍ പോലീസ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: