കേപ്ടൗണ്‍: ലോകകപ്പ് ക്രിക്കറ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഹാഷിം ആംലയെ ഉള്‍പ്പെടുത്തി. പതിനഞ്ചംഗ ടീമനെ ഡു പ്ലെസിസ് നയിക്കും.
ബൗളര്‍മാര്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കിയാണ് ഇത്തവണ ദക്ഷിണാഫ്രിക്ക ലോകകപ്പ് ടീമിനെ ഒരുക്കിയിരിക്കുന്നത്. മികച്ച ഫോമിലൂള്ള കഗീസോ റബഡ, ആന്‍ഡിലെ ഫെഹ്ലുക്കുവായോ, ലുങ്കി നിഗിഡി, ആന്റിച്ച് നോര്‍ച്ചെ, ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവര്‍ക്കൊപ്പം ഡെയ്ല്‍ സ്റ്റെയിനും ബൗളിങ്ങില്‍ അണിനിരക്കും. പരിചയസമ്പന്നനായ ഇമ്രാന് താഹിറും യുവതാരം തബ്രെയ്സ് ഷംസിയുമാണ് ടീമിലെ സ്പിന്നര്‍മാര്‍. നായകന് ഫാഫ് ഡു പ്ലെസിസിനൊപ്പം ജെ.പി. ഡുമിനി, ഡേവിഡ് മില്ലര്‍, റാസി വാന്‍ ഡെര്‍ ഡൂസന്‍ എന്നിവര്‍ മധ്യനിരയില്‍ ബാറ്റ് വീശും.
ദക്ഷിണാഫ്രിക്കന്‍ ടീം: ഫാഫ് ഡു പ്ലെസിസ് (നായകന്), എയ്ഡന്‍ മാര്‍ക്രം, ക്വിന്റണ്‍ ഡി കോക്ക്, ഹാഷിം ആംല, റാസി വാന്‍ ഡെര്‍ ഡൂസണ്‍, ഡേവിഡ് മില്ലര്‍, അന്‍ഡിലെ ഫെഹലുക്കാവോ, ജെ.പി. ഡുമിനി, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ഡെയ്ല്‍ സ്റ്റെയ്ന്, കഗീസോ റബഡ, ലുങ്കി നിഗിഡി, ആന്റിച്ച് നോര്‍ച്ചെ, ഇമ്രാന് താഹിര്‍, തബ്രെയ്സ് ഷംസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: