കൊച്ചി: സമകാലിക കേരളത്തെയാകെ വരച്ചുകാട്ടുകയാണ് അവര്‍. വിശ്വാസ സംരക്ഷണം, പ്രളയം സര്‍ക്കാര്‍ വിളിച്ചുവരുത്തിയതാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്, തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന എന്‍ഡിഎയുടെ പ്രചരണനാടകം ചര്‍ച്ചയാവുകയാണ്. ബിജെപിയുടെയും സഖ്യ കക്ഷികളുടെയും വനിതാ പോഷക സംഘടനകളുടെ കൂട്ടായ്മയായ മഹിളാ സമന്വയം ആണ് രമ്യയുടെ നേതൃത്വത്തില്‍ തെരുവുനാടകം അവതരിപ്പിക്കുന്നത്.
അവതരണം കൊണ്ട് ശ്രദ്ധേയമാകുന്ന തെരുവുനാടകം ഒരുക്കിയിരിക്കുന്നത് ദിലീപാണ്.സോഷ്യല്‍ മീഡിയയിലും ഇതിന്റെ വീഡിയോ ഹിറ്റായിക്കഴിഞ്ഞു. എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രചാരണത്തിന് കൊഴുപ്പുകൂട്ടി വനിതകളുടെ തെരുവുനാടകം. രാഷ്ട്രീയ,സാമൂഹിക വിഷയങ്ങളും മോദി ഭരണകൂടത്തിന്റെ നേട്ടങ്ങളും വിശദീകരിക്കുന്ന സ്കിറ്റ് പൂണിത്തുറ പേട്ടയില്‍ കണ്ണന്താനം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: