കെ എച്ച് എന്‍ എ: ശ്രീകുമാര്‍ ഉണ്ണിത്താന്‍ സുവനീര്‍ ചീഫ് എഡിറ്റര്‍

Friday 19 April 2019 8:02 am IST

ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത്അമേരിക്കയുടെ സുവനീര്‍ ചീഫ് എഡിറ്ററായിശ്രീകുമാര്‍ ഉണ്ണിത്താനെ തിരഞ്ഞെടുത്തതായിപ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

സാമൂഹിക, മാദ്ധ്യമ രംഗങ്ങളിലെസജീവസാന്നിധ്യമായ ശ്രീകുമാര്‍ ഉണ്ണിത്താന്‍കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ(കെ എച്ച് എന്‍ എ) ഫ്‌ലോറിഡകണ്‍വെന്‍ഷന്റെയും, ഡാളസ്‌കണ്‍വെന്‍ഷന്റെയും ജോയിന്റ് ട്രഷറര്‍ ആയിപ്രവര്‍ത്തിച്ചു. ഇപ്പോള്‍ കെ എച്ച് എന്‍ എ യുടെട്രസ്റ്റിബോര്‍ഡ് മെംബര്‍ ആണ്.  

ഫൊക്കാനയുടെഎക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും, പി .ആര്‍. ഒആയും പ്രവര്‍ത്തിക്കുന്ന ഉണ്ണിത്താന്‍  വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോണിസ്ഓഫീസില്‍  പേറോള്‍ സൂപ്പര്‍ വൈസര്‍ ആയിജോലി  ചെയ്യുന്നു. ഭാര്യ ഉഷ ഉണ്ണിത്താന്‍, കുട്ടികള്‍ ശിവ ഉണ്ണിത്താന്‍, വിഷ്ണു ഉണ്ണിത്താന്‍എന്നിവരോടൊപ്പം ന്യൂയോര്‍ക്കിലെ  വൈറ്റ്‌പ്ലൈന്‍സില്‍ ആണ് താമസം.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെന്യുജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസഹോട്ടലിലാണ് കണ്‍വന്‍ഷന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.