വിദ്യാ. സ്ഥാപനങ്ങള്‍ക്ക് 22 ന് അവധി; ഗവ. ഓഫിസുകളുടേത് നാളെ തീരുമാനിക്കും

Friday 19 April 2019 9:38 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലോക്‌സഭാ വോട്ടെടുപ്പിന്റെ തലേ ദിവസമായ 22 ന് അവധി നല്‍കണമെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം അവധി പ്രഖ്യാപിച്ചു നാളെ ഉത്തരവിറങ്ങും. 

22 ന് സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുഅവധി അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ (സിഇഒ) ടിക്കാറാം മീണ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് അനുസരിച്ച് അന്ന് അവധി അനുവദിക്കുന്ന കാര്യത്തിലും സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തിലും നാളെ സര്‍ക്കാര്‍ തീരുമാനമെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.