അഹമ്മദാബാദ് : ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദ്ദിക് പട്ടേലിന്റെ ഹെലികോപ്റ്റര്‍ പാടത്തിറക്കാന്‍ അനുമതി നിഷേധിച്ച് കര്ഷകന്. മഹാസാഗര്‍ ജില്ലയിലെ ലുണാവാഡയിലേക്കുള്ള ഹാര്‍ദ്ദിക്കിന്റെ ഹെലികോപ്റ്റര്‍ യാത്ര ഇതോടെ ഉപേക്ഷിച്ചു. പിന്നീട് അഹമ്മദാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ലുണാവാഡയിലേയ്ക്ക് ഹാര്‍ദ്ദിക് കാറിലാണ് യാത്ര ചെയ്യുകയായിരുന്നു.
നേരത്തെ കര്‍ഷകനായ വിനയ് പട്ടേല്‍ ഹാര്‍ദ്ദിക്കിന്റെ കോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് നിഷേധിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ഹാര്‍ദ്ദിക് ഇവിടെ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: