തൃശൂര്‍: തിരുകര്‍മ്മങ്ങള്‍ക്കിടെയില്‍ വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സീസ് സേവിയേഴ്സ് ഫൊറൊന പള്ളിയിലെ ഷട്ടര്‍ പൊട്ടി വീണു. ദുഃഖവെള്ളിയാഴ്ച്ചയോടനുമ്ബന്ധിച്ച് ഇന്ന് രാവിലെ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെയാണു ഷട്ടര്‍ പൊട്ടി വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
തിരുകര്മ്മങ്ങളോടനുമ്ബന്ധിച്ച് വിശ്വാസികളുടെ വന്‍ തിരക്കാണു പള്ളിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഷട്ടര്‍ പൊട്ടി താഴേക്ക് വീണെങ്കിലും പാതിവഴിയില്‍ ഷട്ടര്‍ സ്തംഭിച്ച് നിന്നതും വലിയ അപകടമാണു ഒഴിവാക്കിയത്. തുടര്‍ന്ന് ഷട്ടറിനു സമീപത്ത് നിന്ന് വിശ്വാസികളെ മാറ്റി നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഷട്ടര്‍ പൊട്ടി വീണതിന്റെ പേരില്‍ തിരുകര്‍മ്മങ്ങള്‍ തടസ്സപ്പെട്ടിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: