രാഹുലിനെതിരെ മത്സരിക്കാന്‍ സരിത അമേത്തിയില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി

Friday 19 April 2019 11:59 am IST

ഫൈയ്‌സാബാദ് : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അമേത്തിയില്‍ സരിത എസ്. നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കേരളത്തിലെ സ്ത്രീകളോട് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്ന സമീപനത്തെയും അവര്‍ക്ക് കുട പിടിക്കുന്ന കേന്ദ്ര നേതൃത്വത്തെയും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുകയാണ് തന്റെ ലക്ഷ്യമെന്നും സരിത അറിയിച്ചു.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും താന്‍ നിരവധി തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിര ഒരു നടപടിയും രാഹുല്‍ സ്വീകരിച്ചില്ല. ഇതിനോട്  പ്രതിഷേധിച്ചാണ് താന്‍ അമേത്തിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ എംപിയാകാന്‍ താന്‍ താല്‍പ്പക്യപ്പെടുന്നില്ല. മണ്ഡലത്തിലെ സ്ത്രീ വോട്ടര്‍മാര്‍ ഇത് മനസ്സിലാക്കി തനിക്ക് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സരിത കൂട്ടിച്ചേര്‍ത്തു. 

വയനാടും, എറണാകുളത്തും മത്സരിക്കാന്‍ സരിത എസ് നായര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു.എന്നാല്‍ സോളാര്‍ വിവാദമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിതയുടെ ശിക്ഷ റദ്ദ് ചെയ്തട്ടില്ല എന്നത് ചൂണ്ടിക്കാട്ടി പത്രികകള്‍ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സരിത അമേത്തിയിലും പത്രിക നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.