പ്രചാരണത്തിനിടെ ഹാര്‍ദിക് പട്ടേലിന്റെ മുഖത്ത് അടിയേറ്റു

Friday 19 April 2019 12:20 pm IST

ഗാന്ധിനഗര്‍ : ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന് പ്രചാരണയോഗത്തിനിടെ മര്‍ദ്ദനമേറ്റു. ഹാര്‍ദിക് പട്ടേല്‍ പ്രസംഗിച്ചു കൊണ്ട് നില്‍ക്കെ സ്റ്റേജില്‍ കയറി ആള്‍ മുഖത്തടിക്കുകയായിരുന്നു. ഇയാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിനു ശേഷം പൊലീസില്‍ ഏല്‍പ്പിച്ചു.

അടിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഹാര്‍ദിക് പ്രസംഗിച്ചു കൊണ്ടു നില്‍ക്കെ അപ്രതീക്ഷിതമായായിരുന്നു ആക്രമണം. പാട്ടീദാര്‍ സമരങ്ങളിലൂടെ ശ്രദ്ധേയനായ ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

മര്‍ദ്ദനത്തിനു പിന്നില്‍ ബിജെപിയാണെന്ന് ഹാര്‍ദിക് ആരോപിച്ചു. എന്നാല്‍ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെതിരെ പാട്ടീദാര്‍ വിഭാഗത്തില്‍ തന്നെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായാണ് മര്‍ദ്ദനമേറ്റതെന്നുമാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.