കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

Friday 19 April 2019 12:29 pm IST
പാര്‍ട്ടി പദവികളും പ്രാഥമിക അംഗത്വവും രാജിവെച്ചുള്ള കത്ത് നേതൃത്വത്തിന് കൈമാറി.

ന്യൂദല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടി നല്‍കി കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. പാര്‍ട്ടി പദവികളും പ്രാഥമിക അംഗത്വവും രാജിവെച്ചുള്ള കത്ത് നേതൃത്വത്തിന് കൈമാറി.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ അപമര്യാദയായി പെരുമാറിയെന്ന് പ്രിയങ്ക ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പരാതിയില്‍ പറയുന്നവരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ദിവസങ്ങളെ ഇവരെ തിരിച്ചെടുക്കുന്നതായി പത്ര പ്രസ്താവന നടത്തി അറിയിക്കുകയായിരുന്നു. ഇതില്‍ അതൃപ്തിയറിയിച്ച് പ്രിയങ്ക രംഗത്ത് വന്നിരുന്നു.

കൂടാതെ ട്വിറ്ററില്‍ നിന്നും കോണ്‍ഗ്രസ് വക്താവ് എന്നവിശേഷണം ഒഴിവാക്കുകയും ചെയ്തു. പാര്‍ട്ടിക്ക് വേണ്ടി താന്‍ നിരവധി വിമര്‍ശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ, തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിര്‍ത്താന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ല. പാര്‍ട്ടിക്ക് വേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കുന്നവരോടല്ല കോണ്‍ഗ്രസ്സിന് താത്പ്പര്യം ഗുണ്ടകളോടാണെന്ന് അവര്‍ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.