രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

Friday 19 April 2019 12:59 pm IST

ന്യൂദല്‍ഹി : രാഹുല്‍ ഗാന്ധിയുടെ ചൗകിദാര്‍ ചോര്‍ ഹേ പരാമര്‍ശനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. 24 മണിക്കൂറിനുള്ളില്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുലിന്റെ മറുപടി കേട്ടതിന് ശേഷം കമ്മീഷന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. 

അമേത്തിയില്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശത്തിന് പിന്നാലെ ചൗക്കിദാര്‍ ചോര്‍ എന്ന് സുപ്രിംകോടതി കണ്ടെത്തിയെന്നാണ് രാഹുല്‍ വിവാവാദ പ്രസ്താവന നടത്തിയിരുന്നു. ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 

ഇത് സംബന്ധിച്ച മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും ഇലക്ട്രല്‍ ഓഫീസര്‍ തെരഞ്ഞെടുപ്പിന് അയച്ച് കൊടുത്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 

രാഹുലിന്റെ പരാമര്‍ശനത്തിന് എതിരെ ബിജെപി സുപ്രീംകോടതിയിലും കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി തിങ്കളാഴ്ച കേസ് പരിഗണിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.