ചാലക്കുടി: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ചാലക്കുടി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നതെന്ന് ബിജെപി മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ പ്രവര്ത്ത കരുടെ ചിട്ടയും ആവേശകരവുമായ പ്രവര്‍ത്തനം എന്‍ഡിഎയ്ക്ക് വിജയം തന്നെ സമ്മാനിക്കുമെന്ന് അദ്ദേഹം ആത്മവി ശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ എത്തിയത് വോട്ടര്‍മാരിലും പ്രവര്‍ത്തകരിലും വന്‍ ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്. വോട്ടര്‍മാരെയും ഏറെ ആകര്‍ഷിച്ചു. മണ്ഡലത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങള്‍ ഏറ്റവും ഗുണകരമാകുക എന്‍ഡിഎയ്ക്കാണ്.
യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് മണ്ഡലത്തില്‍ ഏറ്റവുമധികം വോട്ടര്‍മാരിലേക്ക് നേരിട്ട് എ ത്തിയത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പാര്‍ലമെന്റ്, അസംബ്ലി തെര ഞ്ഞെടുപ്പുകളിലെ വോട്ടുകണക്കുകളും പുതിയതുള്‍പ്പെടെ യുവ വോട്ടര്‍മാരുടെ എണ്ണവും എന്‍ഡിഎയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ എ.എന്‍. രാധാകൃഷ്ണന്റെ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ശങ്കരന്‍കുട്ടി അവലോകന യോഗങ്ങള്‍ക്കുശേഷം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: