പിറവം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഊരമന ശിവലയില് എത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. തോമസിനെ റബ്ബര്‍ഷീറ്റ് നല്കി സ്വീകരിച്ചത് വേറിട്ടോരനുഭവമായി. ഊരമന ശിവലിയിലെ മലഞ്ചരക്ക് കച്ചവടക്കാരന് ലിബിന് ജോസഫാണ് റബ്ബര്‍ഷീറ്റ് നല്കി പി.സിയെ സ്വീകരിച്ചത്.
മദ്ധ്യകേരളത്തിലെ കര്‍ഷകരുടെ നട്ടെല്ലായ റബ്ബര്‍ഷീറ്റിന് വില കുത്തനെ കുറഞ്ഞപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ റബ്ബര്‍ഷീറ്റ് ഉയര്‍ത്തിക്കാട്ടി റബ്ബറിന് അടിസ്ഥാനവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ടത് പി.സി.തോമസ് മാത്രമാണ്.
കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.സി. തോമസ് വിജയിക്കുമ്പോള്‍ മലയോര റബ്ബര്‍ കര്‍ഷകരുടെ കരുത്തായി മാറുമെന്ന വിശ്വാസമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: