ശോഭാ സുരേന്ദ്രനെതിരെ ആക്രമണം: എട്ടു പേർ അറസ്റ്റിൽ

Friday 19 April 2019 1:57 pm IST

തിരുവനന്തപുരം: ആറ്റിങ്ങൽ: ആറ്റിങ്ങലിലെ എൻ‌ഡി‌എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പര്യടനത്തിനെതിരെ അക്രമം നടത്തിയ കേസിൽ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ നാല് പേർ സിപി‌എം പ്രവർത്തകരും നാല് പേർ ബിജെപി പ്രവർത്തകരുമാണ്.

സിപിഎം പ്രവർത്തകരായ പള്ളിക്കൽ മുക്കംകോട് യാസ്മിന മൻസിലിൽ സജീവ് റാഷിം (50), മടവൂർ പുലിയൂർക്കോണം പുതുവൽ പുത്തൻ വീട്ടിൽ ജഹാംഗീർ (39), പള്ളിക്കൽ വാറുവിളാകം വീട്ടിൽ യാസർ എം. ബഷീർ (39), പള്ളിക്കൽ പുളിമൂട്ടിൽ വീട്ടിൽ മുഹമ്മദ് മർഫി (40) എന്നിവരും ബിജെപി പ്രവർത്തകരായ പള്ളിക്കൽ മൂതല പനവിള വീട്ടിൽ വിശ്വനാഥൻ (53), അനിക വിലാസം വീട്ടിൽ അനിൽകുമാർ (43), പൊയ്കവിള പുത്തൻവീട്ടിൽ ജയൻ (36), തെങ്ങുവിളവീട്ടിൽ വിജയൻ (48) എന്നിവരുമാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രി പള്ളിക്കൽ ജംഗ്ഷനിൽ ശോഭാസുരേന്ദ്രനെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായെത്തുകയായിരുന്നു. അതേസമയം അക്രമത്തിന് നേതൃത്വം നൽകിയ സിപി‌എം പ്രാദേശിക നേതാവ് സജീബ് ഹാഷിമിനെതിരെ പോലീസ് കേസെടുത്തിട്ടില്ല. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ചും ധർണയും നടത്തിയിരുന്നു. 

പള്ളിക്കൽ ജംഗ്ഷനിൽ ശോഭാസുരേന്ദ്രനെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സജീബ് ഹാഷിമിന്റെ നേതൃത്വത്തിൽ സിപി‌എം ഗുണ്ടകൾ വാഹനം തടയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ബിജെപി സംസ്ഥാന സമിതി അംഗം ആലങ്കോട് ദാനശീലനെ തള്ളിതാഴെയിട്ടു. പോലീസ് എത്തിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്.  

 

ശോഭാ സുരേന്ദ്രനെ തടഞ്ഞ സജീവ് ഹാഷിം ഗൾഫിൽ പിടികിട്ടാപ്പുള്ളി

 

 

 
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.