ന്യൂദല്‍ഹി:ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇടപെടേണ്ടതില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്.ഇന്ത്യയിലെ പ്രധാനമന്ത്രി ആരെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിച്ചുകൊള്ളും. ഞങ്ങള്‍ക്ക് അതിനുള്ള ബുദ്ധിയും കഴിവുമുണ്ട്. അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഉപദേശകരെ വേണ്ട.
ഞങ്ങള്‍ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ അയല്‍ക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അറിയാം. അദ്ദേഹം പറഞ്ഞു.നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ പാക്കിസ്ഥാനുമായുള്ള ചര്‍ച്ചക്ക് സാധ്യത തെളിയുമെന്ന ഇമ്രാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഇമ്രാന് ഖാന്റെ പ്രസ്താവന കോണ്‍ഗ്രസിനു വേണ്ടിയുള്ള ഒത്തുകളിയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. ഇത്തരമൊരു പ്രസ്താവന വഴി മോദിക്കും ബിജെപിക്കും എതിരെ ജനവികാരം ഉയത്തുമെന്നാണ് ഇമ്രാന്റെയും കോണ്‍ഗ്രസിന്റെയും കണക്കു കൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: