ഹാര്‍ദ്ദിക്കിന് നല്‍കിയത് നേരത്തെ കരുതി വെച്ചത്; മറുപടിയില്‍ ഞെട്ടി പോലീസ്

Friday 19 April 2019 3:03 pm IST

ന്യൂദല്‍ഹി: പൊതുവേദിയില്‍ ഹാര്‍ദ്ദിക് പട്ടേലിന്റെ കരണത്തടിച്ച താടിവച്ച യുവാവ് ആരെന്ന്  പോലീസ് വെൡപ്പെടുത്തിയിട്ടില്ല. പക്ഷെ ഹാര്‍ദിക്കിനെ അടിച്ചതിന്റെ കാരണം അയാള്‍ വെളിപ്പെടുത്തി.

ആ യുവാവ് പറയുന്നതിങ്ങനെ: 

പട്ടീദാര്‍ പ്രക്ഷോഭസമയത്ത് എന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു, ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സമരം മൂലം അന്നനുഭവിച്ച ദുരിതത്തിന് കയ്യുംകണക്കുമില്ല. ഇയാള്‍ക്കിട്ട് പൊട്ടിക്കണമെന്ന് ഞാന്‍ അന്ന്  തീരുമാനിച്ചതാണ്. അയാളെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഞാന്‍ കരുതിയിരുന്നു.

ഹര്‍ദിക്കിന്റെ വലതു വശത്തു കൂടി ഇയാള്‍ വേദിയില്‍ കയറിവരുന്നതും കരണത്തടിക്കുന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ കാണാം.  പട്ടേലിനെ ഇയാള്‍ ഒരു വശത്തേക്ക് പിടിച്ചുതള്ളുന്നുമുണ്ട്.  അതിനു ശേഷം ഇയാള്‍ ഹാര്‍ദിക്കിനു നേരെ  ആക്രോശിക്കുന്നുമുണ്ട്. ഓടിയെത്തിയ പാര്‍ട്ടിക്കാര്‍ ഇയാളെ മര്‍ദ്ദിച്ചവശനാക്കി. ഇയാള്‍ക്കെതിരെ ഹാര്‍ദിക് കേസും കൊടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.