ഞാന്‍ ഭീകരപ്രവര്‍ത്തകയല്ല; കോണ്‍ഗ്രസിന്റെ ഇര: സാധ്വി പ്രജ്ഞാ സിങ്ങ്

Friday 19 April 2019 3:31 pm IST

ന്യൂദല്‍ഹി: ഞാന്‍ ഒരു ഭീകരപ്രവര്‍ത്തകയൊന്നുമല്ല. കോണ്‍ഗ്രസ്സിന്റെ ദുഷ്പ്രവര്‍ത്തികളുടെ ഒരു ഇര മാത്രമാണ് ഞാന്‍... പറയുന്നത് സാധ്വി പ്രജ്ഞാ സിങ്ങ്.  ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി. യുപിഎ ഭരണകാലത്ത് മലേഗാവ് ബോംബ് സ് സ്‌ഫോടനക്കേസില്‍ അടക്കം ഏതാനും  സ്‌ഫോടനക്കേസുകളില്‍ കുടുക്കി ജയിലിലടച്ച സാധ്വിയെ കഴിഞ്ഞ ദിവസം കോടതി കുറ്റവിമുക്തയാക്കിയിരുന്നു. സാധ്വിക്കെതിരെ കൃത്യമായ ഒരു തെളിവുമില്ലെന്ന് കോടതി വിധിക്കുകയും ചെയ്തിരുന്നു.

യുപിഎ ഭരണകാലത്ത് കാവി ഭീകരത, ഹിന്ദു ഭീകരപ്രവര്‍ത്തനം എന്നിവ ഉണ്ടെന്നു വരുത്താന്‍ അജ്മീര്‍ ദര്‍ഗ, മലേഗാവ് എന്നിവയടക്കമുള്ള ചില സ്‌ഫോടനക്കേസില്‍ യഥാര്‍ഥ പ്രതികള്‍ക്കു പകരം ഹിന്ദു നേതാക്കളെ തിരഞ്ഞുപിടിച്ച് പ്രതി ചേര്‍ത്തിരുന്നു. അങ്ങനെയാണ് സാധ്വിയും ബോംബ് സ്‌ഫോടനക്കേസുകളില്‍ പ്രതിയായത്.

കാവി ഭീകരത, ഹിന്ദു ഭീകരത തുടങ്ങിയ കോണ്‍ഗ്രസ് പ്രചാരണത്തെ പൊളിച്ചടുക്കേണ്ട സമയമാണിത്. അധികാരം ദുര്‍വിനിയോഗം ചെയ്തും നിയമങ്ങള്‍ ലംഘിച്ചും ജനങ്ങളെ ഭീകരരായി മുദ്രകുത്തി അവരെ ജയിലിലടച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി, എങ്ങനെയാണ് അവര്‍ കാവിയേയും സനാതന ധര്‍മത്തെയും ഭീകരതയുടെ ചിഹ്നങ്ങളായി ചിത്രീകരിച്ചതെന്നും അങ്ങനെ രാജ്യത്തിന്റെ സല്‍പ്പേരു നശിപ്പിച്ചതെന്നും ജനങ്ങള്‍ അറിയണം. അവര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വികസനം വിഷയമല്ലേ?

തീര്‍ച്ചയായും അതെ. പക്ഷെ അതിര്‍ത്തകള്‍ സുരക്ഷിതമായാലേ വികസനം സാധ്യമാകൂ. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ സൈന്യത്തെ പോലും ചോദ്യം ചെയ്യുകയാണ് ചിലര്‍.ബോംബ് സ്‌ഫോനക്കേസുകളിലെ പ്രതിയായ താങ്കളെ സ്ഥാനാര്‍ഥിയാക്കിയത്?

ഞാന്‍ ഭീകരപ്രവര്‍ത്തകയല്ല. കോണ്‍ഗ്രസ്സിന്റെ ദുഷ്‌ചെയ്തികളുടെ വ്യക്തമായ, ജീവിക്കുന്ന ഇരയാണ് ഞാന്‍. എല്ലാ കേസുകളിലും കോടതി എന്നെ കുറ്റവിമുക്തയാക്കിക്കഴിഞ്ഞു. യുപിഎ സര്‍ക്കാര്‍ തുടങ്ങിയ എന്‍ഐഎ തന്നെ എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കഴിഞ്ഞു. അവര്‍ എന്നെ നിയമവിരുദ്ധമായി ജയിലിലടച്ചു. എന്നെ മാനസികമായും ശാരീരികമായും കഴിയാവുന്ന എല്ലാ രീതിയിലും പീഡിപ്പിച്ചു. അവര്‍ നിയമം ദുരുപയോഗം ചെയ്തു. ഭരണഘടന ലംഘിച്ചു. ഇക്കാര്യങ്ങള്‍ ഞാന്‍ തുറന്നുകാട്ടും, സാധ്വി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.