രാഹുലിനെതിരെ ലളിത് മോദി നിയമ നടപടിക്ക്

Friday 19 April 2019 5:23 pm IST

ന്യൂദല്‍ഹി : മോദി എന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ മുന്‍ ഐപിഎല്‍ മേധാവി ലളിത് മോദി. രാഹുല്‍ ഗാന്ധിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ലളിത് മോദി ട്വിറ്ററിലൂടെ അറിയിച്ചു. കൂടാതെ ഗാന്ധി കുടുംബത്തെ പരിഹസിച്ച് ട്വീറ്റും ചെയ്തു. 

മഹാരാഷ്ട്രയിലെ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. കള്ളന്മാരുടെ പേരിന്റെ കൂടെയെല്ലാം എന്തുകൊണ്ടാണ് മോദിയെന്ന് വരുന്നത് എന്തുകൊണ്ടെന്നാണ് രാഹുല്‍ ചോദിച്ചത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവര്‍ക്കെല്ലാം മോദി എന്ന പേര് എങ്ങിനെ കിട്ടിയെന്നും രാഹുല്‍ ചോദിച്ചിരുന്നു. 

കോണ്‍ഗ്രസ് അധ്യക്ഷന് ചേര്‍ന്ന പ്രയോഗമല്ല രാഹുല്‍ നടത്തിയതെന്ന് ലളിത് മേദി കുറ്റപ്പെടുത്തി. അഞ്ച് പതിറ്റാണ്ടായി രാജ്യത്തെ കൊള്ളയടിച്ച കുടുംബം ആരാണെന്ന് ലോകത്തിന് അറിയാമെന്നും മോദി പരിഹസിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.