തുഷാറിനെ ലീഗുകാര്‍ ആക്രമിച്ചു

Friday 19 April 2019 7:09 pm IST
തുഷാറിന്റെ കാറിന്റെ ഗ്ലാസ്സ് അക്രമി സംഘം തല്ലിത്തകര്‍ത്തു. ലീഗ് ആക്രമണത്തില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മലപ്പുറം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ  എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പളൡക്കു നേരെ കൈയേറ്റ ശ്രമം. മലപ്പുറം കാളികാവിനടുത്ത് കല്ലാമൂലയില്‍ വെച്ചാണ് ഒരു സംഘം കോണ്‍ഗ്രസ്-മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പ്രചാരണ വാഹനങ്ങള്‍ വണ്ടൂര്‍ മണ്ഡലത്തിലേക്ക് കടക്കുമ്പോഴായിരുന്നു ആക്രമണം.

 തൊട്ടടുത്ത് നടന്ന യുഡിഎഫ് പൊതുയോഗത്തില്‍ എ.പി. അനില്‍കുമാര്‍ എംഎല്‍എ സംസാരിക്കുന്നുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും എംഎല്‍എ പ്രസംഗം തുടര്‍ന്നു. തുഷാറിന്റെ പ്രചാരണ വാഹനത്തിന്റെ ഗ്ലാസ് അക്രമിസംഘം അടിച്ചുതകര്‍ത്തു. പിന്നീട് വൈകിട്ട് ഏഴ് മണിയോടെ വണ്ടൂര്‍ പൂങ്ങോട് നടന്ന എന്‍ഡിഎ ബൈക്ക് റാലിക്ക് നേരെയും ആക്രമണമുണ്ടായി. ആറു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.