തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്; മത്സരിക്കാന്‍ സന്നദ്ധനെന്ന് രജനികാന്ത്

Friday 19 April 2019 7:28 pm IST
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചെത്തുമോയെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാം മെയ് 23ന് വ്യക്തമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മെയ് 23ന് ശേഷം സുപ്രധാനമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം എപ്പോള്‍ വന്നാലും താന്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചെത്തുമോയെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാം മെയ് 23ന് വ്യക്തമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മെയ് 23ന് ശേഷം സുപ്രധാനമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

2017 ഡിസംബറില്‍ തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച രജനികാന്ത് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് മാത്രമാണ് തന്റെ ലക്ഷ്യമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലോ ഉപതിരഞ്ഞെടുപ്പിലോ മത്സരിക്കില്ലെന്നും നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും തന്റെ നിലപാട് വ്യക്തമാക്കി അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.

രണ്ടാം ഘട്ട പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി തമിഴ് നാട്ടിലെ 38 ലോക്‌സ്ഭാ മണ്ഡലങ്ങിലേക്ക് ഏപ്രില്‍ 18ന് തെരഞ്ഞെടുപ്പ് നടന്നിരുന്നു. 18 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനോടൊപ്പം നടന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.